GREAT BOOKS WILL BE WRITTEN ONLY WHEN WE BECOME GREAT READERS

Tuesday 5 February 2013


വായനയുടെ ആദ്യവസന്തകാലം

കായംകുളം എം.എസ്‌.എം കോളേജില്‍ ബി എ ഇംഗ്ലീഷ് ഒന്നാം വര്‍ഷ ക്ലാസ്സുകള്‍ ആരംഭിച്ച ദിവസം. കോളേജ് ജീവിതത്തിന്റെ ഒന്നാം ദിനം. ആദ്യമായി ക്ലാസിലേക്ക് വന്ന റുബീന ടീച്ചര്‍ ഞങ്ങളില്‍ ഓരോരുത്തരോടും പ്രത്യേകം ചോദിച്ചു. ഇംഗ്ലീഷ് സാഹിത്യം ഐച്ചികവിഷയമായി എടുക്കാനുള്ള കാരണം. മറ്റൊരു കോഴ്സ് അഞ്ചാം ദിവസം അവസാനിപ്പിച്ചു പതിനായിരം രൂപയും വെള്ളത്തിലെറിഞ്ഞു വേറെ നിവൃത്തിയില്ലാതെ എടുത്ത കോഴ്സ് ആയിരുന്നു ഇംഗ്ലീഷ് എന്നത് പകുതി സത്യമായിരുന്നുവെങ്കിലും ഞാന്‍ മറ്റൊന്നുമാലോചിക്കാതെ മറുപടി നല്‍കി. “വായന ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഭാഷയും സാഹിത്യവും.”

അടുത്ത കൂട്ടുകാര്‍ക്കിടയില്‍ ചെറുപ്പത്തിലെ തന്നെ എന്നെ ഒറ്റപ്പെടുത്തി  നിര്‍ത്തിയ കാര്യമായിരുന്നു വായന. എന്ത് കിട്ടിയാലും വായിച്ചു വിഴുങ്ങുക എന്നത് ശീലമാക്കിയ കാലം. നാലാം ക്ലാസ്സിന്റെ മധ്യവേനലവധി സമയത്താണെന്ന് തോന്നുന്നു, വാപ്പിച്ച ഹാളിലെ അലമാരയില്‍ നിന്ന് എം അച്യുതന്‍ മാഷ്‌ വിവര്‍ത്തനം ചെയ്ത ആയിരത്തൊന്നു രാവുകള്‍ എന്ന ക്ലാസ്സിക് ബുക്ക് എനിക്കെടുത്തു തന്നത്.  അതില്‍ ആദ്യം വായിച്ച കഥയും ഓര്‍മയുണ്ട്. മൂന്നു ആപ്പിള്കളുടെയും റൈഹാന്‍ എന്ന അടിമയുടെയും കഥ. പിന്നീട് എന്റെ പകലുകള്‍ ‘രാവുകളില്‍’ ആയിരുന്നു. ആ വലിയ കഥാപുസ്തകത്തിലെ ഭൂരിഭാഗം കഥകളും ഞാന്‍ ഒരു വര്‍ഷത്തിനുള്ളില്‍ വായിച്ചു കഴിഞ്ഞിരുന്നു. ആ കഥാസാഗരത്തിലെ എനിക്ക് പ്രിയപ്പെട്ടത് ഉമര്‍ അല്‍ നുമാന്റെയും പുത്രന്മാരായ ഷെര്ഖാന്റെയും ദു അല്‍മകാന്റെയും കഥയാണ്. അത് തന്നെയാണ് രാവുകളിലെ ഏറ്റവും വലിയ കഥയും. നിര്‍ഭാഗ്യവശാല്‍ ആയിരത്തൊന്നു രാവുകളെപ്പറ്റി നന്നായി കേട്ടിട്ടുള്ളവര്‍പോലും ഈ കഥയെപ്പറ്റി അജ്ഞരാണ്. മലയാളത്തില്‍ ഉണ്ടായിട്ടുള്ള ‘രാവുകളു’ടെ ഏറ്റവും നല്ല വിവര്‍ത്തനം അച്യുതന്‍ മാഷിന്റേതു തന്നെയാണെന്ന കാര്യം ഇത്തരുണത്തില്‍ ഓര്‍മപ്പെടുത്തട്ടെ. 
ലോകസാഹിത്യപടുക്കള്‍ക്കിടയില്‍ അറേബ്യന്‍ കഥകളുടെ സ്വാധീനവും വിശേഷമാണ്. ഇംഗ്ലീഷ് മഹാകവി എസ് റ്റി കോളെറിഡ്ജ് തന്റെ കുട്ടികാലത്ത് അറേബ്യന്‍കഥകളില്‍ മുഴുകി ആ മായാലോകത്തില്‍ ഭ്രമിച്ചിരുന്നപ്പോള്‍ മകന്റെ മാനസികനിലയില്‍ ആശങ്ക പൂണ്ട പിതാവ് ഈ പുസ്തകം തീയിട്ടു നശിപ്പിച്ചുവത്രേ. തന്റെ സ്പെക്റ്റെറ്റര്‍ എന്ന പത്രത്തില്‍ 1712 ല്‍ ജോസഫ് അഡിസന്‍ ആയിരത്തൊന്നു രാവുകളെപ്പറ്റി ലേഖനം എഴുതിയിട്ടുണ്ട്.

 നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ വാപ്പിച്ചയുടെ സ്കൂളില്‍ പലതവണ ഞാന്‍ പോയിട്ടുണ്ട്. എപ്പോഴും മടങ്ങി വരിക സ്കൂള്‍ ലൈബ്രറിയിലെ ഒരു കെട്ട് പുസ്തകങ്ങളുമായിട്ടാണ്. കുട്ടികളുടെ രാമായണവും മഹാഭാരതവും (മാലീ മാധവന്‍ നായര്‍ എഴുതിയവ) വിക്രമാദിത്യ കഥകളും എനിക്ക് വാപ്പിച്ച അവിടെ നിന്ന് എടുത്തു തന്ന പുസ്തകങ്ങളായിരുന്നു.  ഈസോപ്പ് കഥകളും പഞ്ചതന്ത്രം കഥകളും വീട്ടില്‍ തന്നെ ഉണ്ടായിരുന്നു.. പഞ്ചതന്ത്രം കഥകളുടെ അറബി വേര്‍ഷന്‍ ആയ കലില വ ദിമ്ന യുടെ മലയാളം വിവര്‍ത്തനം ആ കാലത്ത് തന്നെ മാധ്യമം പത്രത്തിന്റെ ശനിയാഴ്ചപ്പതിപ്പായ കുടുംബ മാധ്യമത്തില്‍ സീരിയലായി പ്രസിദ്ധീകരിച്ചു വന്നിരുന്നു. അതും ഞാന്‍ വായിച്ചു വന്നു. ഈയിടെ ഒരു പുസ്തകശാലയില്‍ വെച്ചു യാദൃശ്ചികമായി കണ്ട ഈ പരമ്പരയുടെ പുസ്തകരൂപം ഞാന്‍ അപ്പോള്‍ തന്നെ സ്വന്തമാക്കി. അഞ്ചാം ക്ലാസിലോ മറ്റോ പഠിക്കുമ്പോള്‍ ആസാദ് മാമ വാങ്ങിത്തന്ന രണ്ടു പുസ്തകങ്ങള്‍ - കുട്ടികളുടെ പ്രവാചകന്‍, മൂസാ നബിയും ഫിര്‍ഔനും - വായിച്ചതും ഓര്‍മയുണ്ട്. എറണാകുളത്തുള്ള ഷാഹിന മാമിയുടെ പിതാവ് അബ്ദുല്‍റഹ്മാന്‍ കാക്കനാട് ഒരു കവിയും എഴുത്തുകാരനും പത്രാധിപരും ഒക്കെയായിരുന്നു. (അദ്ദേഹം പ്രിയംവദ എന്ന പേരില്‍ ഒരു പത്രം നടത്തിയിരുന്നു) അദ്ദേഹം രചിച്ച കുട്ടികളുടെ നബിചരിത്രം എന്ന പുസ്തകവും വായനക്കൂട്ടത്തിലുണ്ട്.

എഴാം ക്ലാസിലെ മലയാളം സപ്ളിമെന്ടറി പുസ്തകമായിരുന്ന മാലിയുടെ സര്‍ക്കസും പോരാട്ടവും പലര്‍ക്കും ഓര്‍മയുണ്ടാവും. മൃഗങ്ങള്‍ നടത്തുന്ന സര്‍ക്കസ് കമ്പനിയുടെ അല്ഭുതകഥ പറയുന്ന സര്‍ക്കസും തിരുനാവായയില്‍ വെച്ചു നൂറ്റാണ്ടുകള്‍ക്കു മുന്പ് നടന്നിരുന്ന മാമാങ്കത്തിന്റെയും കോഴിക്കോട് സാമൂതിരിയും  വേണാട്ടരചനും തമ്മിലുള്ള മത്സരത്തിന്റെയും പശ്ചാത്തലത്തില്‍ കുങ്കന്‍, കോരന്‍ എന്നീ സുഹൃത്തുക്കളുടെ പോരാട്ടകഥ വിവരിക്കുന്ന പോരാട്ടവും അക്കാലത്തെ കുട്ടികളെ ശെരിക്കും ത്രസിപ്പിച്ചിരുന്നു.

മൂന്നാം ക്ലാസില്‍ വെച്ചാണ് വീട്ടില്‍ ബാലരമ വരുത്താന്‍ തുടങ്ങിയത്. വീട്ടിലെത്തിയ ആദ്യ ലക്കം ക്രിസ്മസ് പതിപ്പായിരുന്നു. അതിലെ ചില കഥകള്‍ ഇപ്പോഴും ഓര്‍മയിലുണ്ട്. ബാലരമയില്‍ അക്കാലത്തു  പ്രസിദ്ധീകരിച്ചിരുന്ന നോവലുകള്‍ ഉദാത്ത ബാലസാഹിത്യത്തിന്റെ ഉത്തമോദാഹരണങ്ങള്‍  ആയിരുന്നു. അടുത്തടുത്ത് പ്രസിദ്ധീകരിച്ചിരുന്ന രത്നഗിരിക്കോട്ട, മായാദ്വീപ് എന്നീ നോവലുകള്‍ മറന്നിട്ടില്ല. അക്കാലത്ത് തന്നെയാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ പ്രശസ്തമായ ബംഗാളി നോവല്‍ ദുര്‍ഗേശനന്ദിനി  ബാലരമയി;ല്‍ ചിത്രകഥാരൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്നത്. അതിലെ വിമല എന്ന കഥാപാത്രം ഇപ്പോഴും ഓര്‍മകളില്‍ പച്ചപിടിച്ചുനില്‍പ്പുണ്ട്. എം. എ കഴിഞ്ഞു യുജിസി നെറ്റ് എക്സാമിന് തയാറെടുക്കുന്ന വേളയില്‍ ഇന്ത്യന്‍ ഇംഗ്ലീഷ് ഫിക്ഷന്‍ വിഭാഗത്തില്‍ ഈ നോവലിന്റെ പേര് വായിച്ചപ്പോള്‍ രസകരമായിരുന്ന ആ വായനാനാളുകള്‍ ഗൃഹാതുരതയോടെ ഓര്‍ത്ത്പോയി. ഒപ്പം വിമലയെയും!

വിരോധാഭാസം എന്ന് പറയാവുന്നത്, ഈ കാലത്ത് ഞാന്‍ വായിച്ചവയില്‍ എന്റെ ഇപ്പോഴത്തെ വിഷയമായ ഇംഗ്ലീഷ് സാഹിത്യത്തില്‍ നിന്ന് വളരെ കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. ഒട്ടുമില്ല എന്ന്തന്നെ പറയാം. ഷെയ്ക്സ്പിയറിനെപ്പറ്റി ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് ഒന്‍പതാം ക്ലാസില്‍ വെച്ചാണെന്ന് തോന്നുന്നു! പത്താം ക്ലാസ്സില്‍ വെച്ചു താലൂക്ക്തല വായനാമല്സരത്തിനു സ്കൂളില്‍ നിന്ന് തിരഞ്ഞെടുത്തപ്പോള്‍ വായനയ്ക്കായി തന്നിരുന്ന ബുക്സില്‍ അന്ന സിവലിന്റെ ബ്ലാക്ക് ബ്യൂട്ടി എന്ന പ്രശസ്ത നോവല്‍ ഉണ്ടായിരുന്നു. ബ്ലാക്ക് ബ്യൂട്ടി എന്ന കുതിരയുടെ ആത്മകഥയാണ് ഈ മനോഹരനോവല്‍

കഥകളോ കവിതകളോ എഴുതാന്‍ പറ്റുന്ന തരത്തില്‍ എന്റെ സര്‍ഗശേഷി പുഷ്ടിപ്പെട്ടില്ലെങ്കിലും വായിക്കുന്ന പുസ്തകങ്ങളെ നിരൂപിക്കാനുള്ള ഒരു ആഗ്രഹവും താല്‍പര്യവും (കഴിവുണ്ടെന്ന് പറയുന്നില്ല) ഒക്കെ പിന്നീട് തോന്നിയത് കുട്ടിക്കാലത്തെ ആ ‘കുഞ്ഞു വലിയ’ വായനകളില്‍നിന്നായിരുന്നു. ഇപ്പോഴും നല്ല വായനാശീലമുള്ള എന്റെ കൂട്ടുകാരോട് ഞാന്‍ ചോദിക്കാറുണ്ട്, ആയിരത്തൊന്നു രാവുകളോ വിക്രമാദിത്യകഥകളോ പഞ്ചതന്ത്രം കഥകളോ മുഴുവന്‍ വായിച്ചിട്ടുണ്ടോ എന്ന്. പലരുടെയും മറുപടി എപ്പോഴും നിഷേധാര്‍ഥത്തിലാണ്‌. കുട്ടികളുടെ രാമായണവും മഹാഭാരതവും വായിച്ചിട്ടുള്ളവരും അധികമില്ല. വാമൊഴിക്കഥകളില്ലായിരുന്നുവെങ്കില്‍ വരമൊഴിസാഹിത്യം ഉണ്ടാകുമായിരുന്നില്ല എന്ന വസ്തുത പലര്‍ക്കും അറിയില്ല. ഇത്തരം പ്രാചീന കഥച്ചെപ്പുകളില്‍ നിന്നാണ് ഉത്തരാധുനിക സാഹിത്യകാരന്മാര്‍ക്കും  ‘സ്പാര്‍ക്കുകള്‍’ കിട്ടുന്നതെന്ന സത്യവും പലര്‍ക്കും അജ്ഞാതം.





Wednesday 27 June 2012


ടെസ്സില്‍ നിന്ന് ടെസ്സയിലേക്കെത്തുമ്പോള്‍....
തോമസ്‌ ഹാര്‍ഡിയുടെ ടെസ് വിക്ടോറിയന്‍ സമൂഹത്തിലുണ്ടാക്കിയ ഞെട്ടല്‍ ഏതായാലും ആഷിക് അബുവിന്റെ ടെസ്സ സമകാലിക കേരളീയ സമൂഹത്തില്‍ സൃഷ്ടിച്ചിട്ടില്ല. A Dolls House എന്ന ഇബ്സന്‍ നാടകത്തിലെ നോറ നാടകാന്ത്യത്തില്‍ വീടിന്റെ വാതില്‍ പുറത്തുനിന്നു വലിച്ചടച്ചപ്പോള്‍ ആ ശബ്ദം കേട്ട് യൂറോപ്പ് മുഴുവന്‍ നടുങ്ങി എന്ന് പറയാറുണ്ട്. അതുപോലെയൊരു നടുക്കം ഏതായാലും 22 Female Kottayam കണ്ടപ്പോള്‍ മലയാളിക്ക് ഉണ്ടായിക്കാണില്ല. കേരളീയര്‍ ഈ ചലച്ചിത്രം അവതരിപ്പിച്ചതും മുന്നോട്ടുവെച്ചതുമായ ആശയങ്ങളോടു (നായിക നായകനോടുള്ള പ്രതികാരം നടപ്പാക്കുന്ന രീതിയൊഴിച്ച്) ഒരുപാട് പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നത് തന്നെ കാരണം. ഇതുവരെ മലയാള സിനിമ ഒളിഞ്ഞും തെളിഞ്ഞും മുക്കിയും മൂളിയും പറഞ്ഞതും പറയാന്‍ ശ്രമിച്ചതുമായ കുറെ സത്യങ്ങള്‍ വെട്ടിത്തുറന്നങ്ങു പറഞ്ഞു എന്നതാണ് ആഷിക് അബുവിന്റെ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് വേണമെങ്കില്‍ പറയാം. (പദ്മരാജന്റെയും മറ്റും സിനിമകള്‍ അപവാദമാകാം). സ്ത്രീപക്ഷ സിനിമ എന്ന അണിയറശില്പ്പികളുടെ വാദം അംഗീകരിക്കാന്‍ പറ്റില്ലെങ്കിലും പുരുഷന്‍ ആയിക്കൊണ്ട് തന്നെ സ്ത്രീമനസിനെ, അവളുടെ വീക്ഷണകോണിലൂടെ കാണാന്‍ ശ്രമിക്കുന്നു എന്നതില്‍ തന്നെ പ്രകടമായ വ്യത്യസ്തതയുണ്ട്. (സ്ത്രീകള്‍ ആരും തന്നെ ഈ സിനിമയുടെ അണിയറയില്‍ ഇല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.)
 A Pure Woman  എന്ന സബ്ടെയിറ്റിലുമായി പുറത്തു വന്ന ഹാര്‍ഡിയുടെ ടെസ് എന്ന നോവല്‍ വിക്ടോറിയന്‍ കപടസദാചാരബോധത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. താരതമ്യേന താഴ്ന്ന ജീവിത സാഹചര്യത്തില്‍ ജീവിക്കുന്ന ടെസ്സിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായിട്ടും അല്ലാതെയും ഉണ്ടാവുന്ന ദുരന്തങ്ങളും പുരുഷ കഥാപാത്രങ്ങളുടെ ക്രൂരതയും ദയയില്ലായ്മയും സ്ത്രീമനസ്സിനെ മനസ്സിലാക്കുന്നതില്‍ ഉള്ള അവരുടെ കഴിവില്ലായ്മയുമൊക്കെ മനോഹരമായി ആവിഷ്കരിച്ച ആ നോവല്‍ പക്ഷെ വിമര്‍ശകര്‍ക്ക് നല്ലൊരു ആയുധമാവുകയാണ് ഉണ്ടായത്. ടെസ്സിനെ ‘നിഷ്കളങ്കയായ യുവതി’ എന്ന് വിശേഷിപ്പിച്ചത് അവര്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല. തന്റെ കന്യകാത്വം കശക്കിയെറിഞ്ഞ അലക്കിനെ സഹികെട്ടു അവള്‍ വകവരുത്തുമ്പോഴും ആ തെറ്റിന്റെ മൂലകാരണം മനസ്സിലാക്കുന്നതില്‍ പുരുഷ കേന്ദ്രീകൃതമായ ജുഡീഷ്യറി പരാജയപ്പെടുകയാണ്. മരണശിക്ഷ ധൈര്യത്തോടെ ഏറ്റുവാങ്ങുന്ന ടെസ് അനുവാചകമനസ്സില്‍ ഇന്നും നൊമ്പരമാണ് അവശേഷിപ്പിക്കുന്നത്. “Justice was done and the President of the Immortals had ended his sport with Tess” എന്ന നോവലിന്റെ അവസാന വാചകത്തില്‍ എല്ലാമുണ്ട്, ദുഖവും രോഷവും സഹാനുഭൂതിയും പരിഹാസവും നെടുവീര്‍പ്പും എല്ലാം.
ടെസ്സും ടെസ്സയും കഥാരംഭത്തില്‍ വളരെ ഫ്രജൈല്‍ ആണ്. ടെസ് അവസാനം വരെയും അങ്ങനെ തന്നെ തുടരുമ്പോള്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ടെസ്സ കാലത്തിനനുസരിച്ചു കുറച്ചൊക്കെ മാറിചിന്തിക്കുകയാണ്. തന്റെ കന്യകാത്വനഷ്ടത്തിന്റെ കഥ കാമുകനോട് വെളിപ്പെടുത്താന്‍ ടെസ്സിനു ആദ്യരാത്രിയില്‍ മാത്രമാണ് കഴിയുന്നത്. (പറയാന്‍ കാമുകന്‍ സമ്മതിച്ചിരുന്നില്ല എന്ന കാര്യം മറക്കുന്നില്ല). എന്നാല്‍ ഉത്തരാധുനിക സമൂഹത്തിലെ ടെസ്സ സിറിലുമായുള്ള  രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ തന്നെ അത് പച്ചയായി വെളിപ്പെടുത്തുന്നു. പകല്‍വെളിച്ചത്തില്‍ മാത്രം സദാചാരം പ്രസംഗിക്കുന്നവരുടെ മുഖത്തേറ്റ കനത്ത അടിയാണ് ആ വെളിപ്പെടുത്തല്‍.
കേരളീയസമൂഹം അധാര്മികതയോടും അശ്ലീലതയോടും ഒരുപാട് പൊരുത്തപ്പെട്ടു പോയിരിക്കുന്നു. അത്കൊണ്ട്തന്നെ ഇത്തരം വ്യത്യസ്തത പുലര്‍ത്തുന്ന ചിത്രങ്ങള്‍ പ്രേക്ഷകരുടെ മനസ്സ് തുറപ്പിക്കുമെന്നോ സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ട്ടിക്കുമെന്നോ ഒക്കെ വിചാരിക്കുന്നത് വെറുതെയാണ്. ഒരു സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച സൂപ്പര്‍താരകഥാപാത്രം പറയുന്നത്പോലെ കലാസൃഷ്ട്ടികള്‍ക്ക് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. എങ്കിലും art for art’s sake എന്ന സിദ്ധാന്തം പച്ചപിടിക്കാത്തിടത്തോളം ധാര്‍മികതയെ തൊട്ടുണര്‍ത്താന്‍ ശ്രമിക്കുന്ന ചിത്രങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കണം! ഒന്നുമില്ലെന്കില്‍ സ്വമനസാക്ഷിയെ തൃപ്തിപ്പെടുത്താനെന്കിലും!

Tuesday 10 April 2012


രാഷ്ട്രപതി ഭവനില്‍ ഇനി ആര്?

റയിസിനാ ഹില്ലിലേക്കുള്ള പുതിയ താമസക്കാരനെ / താമസക്കാരിയെ കണ്ടെത്താന്‍ അണിയറയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി വാര്‍ത്തകള്‍. ഇന്ത്യന്‍ ഭരണ വ്യവസ്ഥയനുസരിച്ചു രാഷ്ട്രപതിക്ക് അധികാരത്തില്‍  വലിയ റോള്‍ ഒന്നും ഇല്ലെന്നാണ് പൊതുവെയുള്ള വെപ്പ്. വര്‍ഷാവര്‍ഷം ജനുവരി മാസത്തില്‍ പാര്‍ലമെന്റില്‍ വെച്ചു ചടങ്ങ് തീര്‍ക്കുന്നത്പോലെ ഒരു നയപ്രഖ്യാപന പ്രസംഗം (അതും കേന്ദ്ര ഗവണ്മെന്റിലെ വിശുദ്ധരാക്കപ്പെട്ട ചുരുക്കെഴുത്തുകാര്‍ തയാറാക്കിക്കൊടുക്കുന്നത്), റിപ്പബ്ലിക്‌ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തല്‍, കേന്ദ്ര കാബിനെറ്റിന്റെ രൂപീകരണം, മന്ത്രിമാരുടെ സത്യപ്രതിഞ്ഞ, ചില വിദേശ സന്ദര്‍ശനങ്ങള്‍ എന്നീ അവസരങ്ങളില്‍ മാത്രമാണ് സാധാരണയായി പ്രസിഡന്റ് തന്റെ സാന്നിധ്യം അറിയിക്കാരുള്ളത്.

പ്രസിഡന്റ് ഇലക്ഷന്‍ സാധാരണ പാര്‍ലമെന്റ്റ്‌ ഇലക്ഷന്‍ പോലെ അത്ര കളര്‍ഫുള്‍ ആവാറില്ല. എന്നിരുന്നാലും പാര്‍ട്ടികള്‍ തമ്മിലുള്ള ശക്തി പരീക്ഷണ വേദിയായും രാഷ്ട്രീയ തന്ത്രങ്ങളുടെ പരീക്ഷനശാലയായും പലപ്പോഴും രാഷ്ട്രപതി തെരഞ്ഞെടുപ്പ് മാറിയിട്ടുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ പ്രത്യേക രീതിയനുസരിച്ച് ദേശീയ കക്ഷികള്‍ക്ക് ഒറ്റയ്ക്ക് ഒരു സ്ഥാനാര്‍ഥിയെ ജയിപ്പിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. കൂട്ടുകക്ഷി ഭരണം വ്യാപകമായ ഇക്കാലത്ത് പ്രത്യേകിച്ചും. നമ്മുടെ പ്രധാനമന്ത്രി ഇടയ്ക്കിടയ്ക്ക് പ്രാസമൊപ്പിച്ച് പറയാറില്ലേ Coalition  compulsion   എന്ന്.... അതാണിപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അവസ്ഥ. അത്കൊണ്ട് രാഷ്ട്രീയ പിന്തുണയും കഴിവും യോഗ്യതയും ഉള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ മുഖ്യധാരാ പാര്‍ട്ടികള്‍ കുറച്ചു വിയര്‍പ്പൊഴുക്കേണ്ടിവരും.

കഴിഞ്ഞ ലക്കം ദി വീക്ക്‌ മാഗസിന്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്തിരുന്നു. കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമനും ധനകാര്യമന്ത്രിയും മുതിര്‍ന്ന കോന്ഗ്രസ് നേതാവുമായ പ്രണബ്‌ മുഖര്‍ജി ആണ് ലിസ്റ്റിലെ ഒന്നാം പേരുകാരന്‍. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍ ബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി, കേന്ദ്ര മന്ത്രി ഫാരുഖ്‌ അബ്ദുള്ള, എന്‍ഡിഎ കന്‍വീനര  ശരദ്‌ യാദവ്‌, സ്പീക്കര്‍ മീരാ കുമാര്‍ തുടങ്ങിയവര്‍ പട്ടികയിലുണ്ട്. എല്ലാവരും തനിരാഷ്ട്രീയക്കാര്‍. മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന്റെയും ഡല്‍ഹി മെട്രോ മുന്‍ ചെയര്‍മാന്‍ ഇ ശ്രീധരന്റെയും പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നു.

രാഷ്ട്രപതി സ്ഥാനം  അലങ്കാരം മാത്രമാണ്, അധികാരമല്ലെന്ന് ഉറപ്പുണ്ടെങ്കില്‍ പിന്നെന്തിനാണ് രാഷ്ട്രീയക്കാരെയെല്ലാം ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്? ആ ഒരു പരമോന്നത പദവിയെങ്കിലും രാഷ്ട്രീയേതര മേഖലയിലുള്ളവര്‍ക്ക് സമ്മാനിച്ചുകൂടെ? അബ്ദുല്‍ കലാം വരെയുള്ള എല്ലാ രാഷ്ട്രപതിമാര്‍ക്കും ആ പദവിയിലെത്തും മുന്‍പ്‌ തന്നെ ജനങ്ങളുടെ ഇടയില്‍ സ്വാധീനവും ഇടവും ആദരവും ഉണ്ടായിരുന്നു. ഡോ. രാധാകൃഷ്ണന്‍, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ വിദ്യാഭ്യാസ വിചക്ഷണര്‍ ആയിരുന്നു. ശങ്കര്ദയാല്‍ ശര്‍മ്മയും കെ ആര്‍ നാരായണനും രാഷ്ട്രീയത്തിനപ്പുറം ജനങ്ങളുടെ ഇഷ്ടക്കാരായിരുന്നു. കലാം ആകട്ടെ ഇന്ത്യയുടെ ശാസ്ത്ര പുരോഗതിക്ക് ആക്കം കൂട്ടിയ ഒരു തലമുറയുടെ പ്രതിനിധിയും. രാഷ്ട്രപതിസ്ഥാനത്തെത്തും മുന്‍പ്‌ തന്നെ ഭാരതരത്നം സമ്മാനിക്കപ്പെട്ട വ്യക്തി.

ഇന്ത്യയുടെ ആദ്യ വനിതാ പ്രസിഡണ്ട് എന്ന സവിശേഷതയുമായി പ്രതിഭാ പാട്ടീല്‍ കടന്നു വന്നപ്പോള്‍ രാജ്യത്തെ വനിതകളുടെ സകല പ്രശ്നങ്ങളും ഇതാ തീരാന്‍ പോകുന്നു എന്നാ മിഥ്യാധാരണയൊന്നും ആര്‍ക്കുമുണ്ടായിരുന്നില്ല. പക്ഷെ പലരും പലതും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, യുവര്‍ ഹൈനെസ് മിസിസ് പ്രസിഡന്റ്, ഞങ്ങള്‍ക്ക് നിരാശയുണ്ട്.

രാഷ്ട്രപതിക്ക് എന്തെല്ലാം ചെയ്യാമെന്ന് കാണിച്ചു തന്നവരായിരുന്നു കെ ആര്‍ നാരായണനും അബ്ദുല്‍ കലാമും. അന്നുവരെ രാഷ്ട്രപതിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലാത്ത പല അവസരങ്ങളിലും നാരായണന്‍ ഇടപെട്ടു. രാഷ്ട്രീയ ഇന്ത്യ അതിശയിച്ചു നിന്നു അപ്പോഴൊക്കെ. കലാം ആകട്ടെ ദന്തഗോപുരങ്ങളില്‍ അടങ്ങിയിരിക്കുന്നയാളല്ല പ്രസിഡന്റ് എന്ന് കാണിച്ചു തന്നു. ഭാരതത്തിലെ നാളത്തെ പൌരന്മാരുമായി ആയിരക്കണക്കിനു വേദികള്‍ പങ്കിട്ടു. അവരുടെ മനസ്സറിയാന്‍ ശ്രമിച്ചു, അവരെ പ്രോല്‍സാഹിപ്പിച്ചു.   കെ ആര്‍ നാരായണന്‍ താഴെക്കിടയില്‍ നിന്ന് ഉന്നതപദവിയിലേക്ക് പറന്നു  പോയതാനെന്കില്‍ അബ്ദുല്‍ കലാം ഉന്നത പദവിയില്‍ നിന്ന് താഴെക്കിടയിലേക്ക് ഊളിയിട്ടിറങ്ങുകയായിരുന്നു. അങ്ങനെ രണ്ടുപേരും ഇന്ത്യന്‍ ജനതയുടെ മാനസകൊട്ടാരത്തിലെ രാജകുമാരന്മാരായി.

പ്രതീക്ഷിക്കാതെ പോലും ചിലത് വീണു കിട്ടിയാല്‍ പിന്നെ കിട്ടിയതിലേറെ പ്രതീക്ഷിക്കും. അത് മനുഷ്യന്റെ സഹജമായ സ്വഭാവമാണ്. അതുകൊണ്ടാണ് ഇന്ത്യന്‍ ജനത കലാമിനെക്കാളും കെ ആര്‍ നാരായനനെക്കാളും മികച്ച ഒരു പ്രസിഡന്റിനെ പ്രതീക്ഷിക്കുന്നത്, ആഗ്രഹിക്കുന്നത്. അത് കലാമിന് തന്നെ രണ്ടാമൂഴം നല്കണമെന്നോ ഇ ശ്രീധരന്‍ തന്നെ വേണമെന്നോ അല്ല, അവര്‍ അല്ലെങ്കില്‍ അവരെപ്പോലെ, അതുമല്ലെങ്കില്‍  അവരേക്കാള്‍ നല്ല വ്യക്തികളെ ഈ പരമോന്നത സ്ഥാനത്തേക്ക് നിങ്ങള്‍ രാഷ്ട്രീയക്കാര്‍ കൊണ്ടുവരിക. അവര്‍ക്ക് ഈ രാജ്യത്തിന് വേണ്ടി എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ അത് നിങ്ങളുടെ ക്രഡിറ്റിലും പെടുത്താം. .
ശുഭവാര്‍ത്ത പ്രതീക്ഷിച്ച്കൊന്ദ്‌ നിര്ത്തുന്നു.......


Wednesday 14 March 2012

Extracts from my MA Dissertation on Khaled Hosseini’s The Kite Runner

The Kite Runner is an epic story with a personal history of what the people of Afghanistan had and have to endure in an ordinary every day life;  in a country that is divided between political powers and religiously idealistic views and beliefs which creates poverty and violence within the people and their terrorist run country.  The story line of the novel is more personal with the description of Afghanistan’s culture and traditions, along with the lives of the people who live in Kabul. The novel provides an educational and eye-opening account of a country’s political chaos. Many people seem to think that all of Afghanistan’s citizens are terrorists and support violence and bloodshed.  

The novel manages to capture some of the traits of modern Islam. On the one hand, the readers  witness the Taliban officers publicly stoning a woman at a soccer stadium, and on the other, Amir who lost his faith at about the same time he lost his best friend, discovers its majesty again alongside the redemption he so desperately needed. This artifact reveals both the beauty and the bloody excess of religion.

Through this novel, Hosseini suggests that redemption is possible if the person who seeks redemption first admits his guilt.  Hosseini explores the ideas of guilt and atonement through Amir and to a lesser extent through other characters.  Rahim Khan explains the positive value of the guilt that has haunted Amir for years by showing him that it can lead to true redemption.

The novel is beneficial because it forces the reader to face complex but universal themes such as guilt, forgiveness and redemption which are always related to men all over the world.  It is this fact that makes the novel a world-wide appeal. Meghan O’ Rourke rightly comments: “If The Kite Runner’s early adopters picked up the book to learn something about Afghanistan, what kept them reading (recommending it) is the appealingly familiar story at the heart of the novel; a struggle of personal recovery and unconditioned love, couched in redemptive language immediately legible to Americans.“

The Kite Runner is so impacting and poignant, that it will be forever imprinted upon the reader’s soul.  And through love, forgiveness and redemption, one can find a way to be good again. The novel offers an unsparing portrait of ravage and despair.  But it purveys an allegory of redemption and healing that, despite the seemingly unmediated realism of the atrocities it describes, is far too neatly reflected in the novel’s tidy mirror.  


ഫേസ്ബുക്കില്‍ കണ്ട രസകരമായ ഒരു കഥ ഞാന്‍ ഇവിടെ റീപോസ്റ്റ്‌ ചെയ്യുകയാണ്. ഇത് ആരുടെ സൃഷ്ടിയാണെന്ന് അറിയില്ല. ആരായിരുന്നാലും എന്റെ അഭിനന്ദനങ്ങള്‍!!
ആദ്യരാത്രി :
ആകെ ക്ഷീണിച്ചിരിക്കുന്നു, രണ്ട് ദിവസമായിട്ടുള്ള ഓട്ടമാണ്. ഇപ്പഴാണ് ഒരു സ്ഥലത്ത് ഇരിക്കുന്നത്. ഉറക്കമാണെങ്കില്ഇങ്ങെത്തിക്കഴിഞ്ഞു. പെണ്ണിനെയാണെങ്കില്കാണുന്നുമില്ല. സമയം 12 കഴിഞ്ഞു. ആദ്യരാത്രിയാണെന്ന ബോധം പോത്തിനില്ലല്ലോ. രണ്ട് സുലൈമാനി കുടിച്ചു ഉറക്കത്തെ തടഞ്ഞ് നിര്ത്തിയിരിക്കുകയാണ്. രണ്ടാമത്തെ സുലൈമാനി ചോദിച്ചപ്പഴേ ഉമ്മ ഫ്ലാസ്ക് എടുത്ത് കഴുകുന്നത് കണ്ടു. ഇനിയും ചോദിച്ചാല്ഫ്ലാസ്കെടുത്ത് തരും, കൂടെ കൂടെ ഉമ്മയെ ബുദ്ദിമുട്ടിക്കാതിരിക്കാന്‍. ഒരു ഗ്ലാസ്സ് പാലുമായി വരുന്ന കൊലുസിന്റെ ശബ്ദം കേള്ക്കാന്മനം തുടിച്ചു. അല്ലാ... ഇക്ക ഉറങ്ങീലെ? എന്ന ചോദ്യവുമായി അവള്മുറിയിലേക്ക് കടന്നുവന്നു. നീയേത് അടുപ്പില്പോയി കിടക്കായിരുന്നെടീ എന്ന് ചോദിക്കാന്വന്നെങ്കിലും കടിച്ചമര്ത്തി, 'എന്തേ വൈകിയേ?' എന്ന് മയത്തില്ചോദിച്ചു. എല്ലാരേം പരിചയപ്പേടുകയായിരുന്നു... സ്വന്തം കെട്ട്യോനെ ഒറ്റക്കിരുത്തിയിട്ടാണോടി കുടുംബക്കാരെ പരിചയപ്പെടാന്പോണത്? ' ഇല്ല, പറഞ്ഞില്ല, വീണ്ടും കടിച്ചമര്ത്തി. 'പാലെന്തേ?' എന്റെ ചോദ്യത്തില്പാലും തേനും ഒഴുകുന്നുണ്ടായിരുന്നു. ഇത്രേം സോഫ്റ്റായിട്ട് ഞാന്തന്നെയാണോ സംസാരിക്കുന്നതെന്ന് ഞാന്സംശയിച്ചു. പാലോ...? ഉറങ്ങുന്നതിന്ന് മുന്നെ പാല്കുടിക്കുന്ന ശീലമുണ്ടോ? അങ്ങനെയൊന്നുമില്ല, പാലാണല്ലോ ആദ്യരത്രിയിലെ താരം, അതുകൊണ്ട് ചോദിച്ചതാ... എന്നാല്ഞാന്പാലുണ്ടോന്ന് ചോദിച്ചിട്ട് വരാം... മരിയാദക്ക് പാലെടുത്തുകൊണ്ടുവാടീ പുല്ലേ എന്നാണ് മനസ്സിലെങ്കിലും 'അല്ലെങ്കില്വേണ്ട' എന്ന് പറഞ്ഞു. അതുകേട്ടപ്പോള്അവള്ക്ക് എന്നെ പാല് കുടിപ്പിക്കാന്വാശിയുള്ളപോലെ അടുക്കളയിലേക്ക് പോയി. ദുബായില്ഒണക്ക കുബ്ബൂസും ഉള്ളിക്കറിയുമായി കഴിയുന്ന ഞാന്ഇന്നെങ്കിലും ലേശം പാല്കുടിക്കാന്ന് വച്ചതാ... അല്ലെങ്കിലേ ഞാന്കൊണ്ടുവന്ന പിസ്തയും ബദാമുമൊന്നും അവരെനിക്ക് തരുന്നില്ല. ഞാന്ദുബായില്മൂന്ന് നേരവും പിസ്തയും ബദാമുമാണത്രേ കഴിക്കാറ്. അവരുണ്ടോ അറിയുന്നു ദുബായില്പട്ടിണികിടന്നാലും മനുഷ്യന്തടിക്കുമെന്ന്. അവള്പാലുമായി കടന്നു വന്നു. അവളുടെ ഗ്ലാസ്സ് പിടിക്കുന്ന ശൈലി കണ്ടാലറിയാം ഒരു ചായപോലും ഉണ്ടാക്കാനറിയാത്തവളാണെന്ന്. 'ഇതായിക്കാ പാല്...' പാല് വാങ്ങിച്ച് അവളുടെ കണ്ണിലേക്കൊരു കള്ളനോട്ടം നോക്കി ഞാന്ഒരു സിപ്പ് എടുത്തിട്ട് ചോദിച്ചു ഇത് അല്മറായി ആണോ... അല്ഐനാണോ? ഇത് തിരിച്ചിലങ്ങാടിയല്ലേ ഇക്കാ? അതല്ലെടീ... പാല്‍...? അത് ഉമ്മ നിഡോ ഇട്ട് കലക്കിയതാ... നിഡോയൊക്കെ ഇത്ര ടേസ്റ്റുണ്ടല്ലേ... ഞാന്മനസ്സില്പറഞ്ഞു. അല്ലിക്കാ... മറായി ആരാ? മറായിയോ... ... അതോ... അത് ദുബായിലെ പാലിന്റെ പേരാണ്. ഇക്ക കണ്ടിട്ടുണ്ടോ? പിന്നേ... സൂപ്പര്മര്ക്കറ്റില്അടുക്കി വച്ചിട്ടുണ്ടാവും, ബ്രോക്കറുടെ കയ്യിലെ പെണ്കുട്ടികളെപ്പോലെ... പുതിയത് പുറകിലും, പഴയത് മുന്നിലും... അവളുടെ പെട്ടി അലക്ഷ്യമായി റൂമിന്റെ ഒരു മൂലയില്കിടക്കുന്നത് കണ്ടപ്പോള്ഞാന്ചോദിച്ചു.. ' പെട്ടി എടുത്തു വെക്കുന്നില്ലേ?' അല്ലാഹ്... ഞാന്മറന്നുപോയതാണെന്ന് പറഞ്ഞ് അവള്പെട്ടിക്കടുത്തേക്ക് നടന്നു. 'ഇനിയിപ്പോ മതി പെണ്കുട്ടീ... നാളെയാക്കാം...' ആകെയുള്ള സമയം അവള്പെട്ടിയുടെ മേല്ചിലവഴിച്ചാലോ... അതാ പേടി. 'ഇക്ക സുബഹിക്ക് എണീയ്ക്കോ?' സുബഹിക്കെണിക്കേ... ഞാനോ... പണ്ട് ദുബായില്വിസിറ്റ് വിസയില്പണിയില്ലാതിരുന്നപ്പോള്എണീറ്റിരുന്നു. പണി കിട്ടിയപ്പോള്പിന്നെ സുബഹി ബാങ്കുപോലും കേട്ടിട്ടില്ല. പക്ഷേ അതിവളോട് പറയാന്പറ്റില്ലല്ലോ.... രണ്ട് ദിവസം കഴിയുംബോള്മനസ്സിലായിക്കൊള്ളും. 'ഉം... പക്ഷേ നാളെ വിളിക്കണ്ട... നല്ല ക്ഷീണമുണ്ട്, ഒന്നുറങ്ങണം.' 'ഉപ്പയും ഉമ്മയും എണിക്കോ?' 'പിന്നേ... അവരെന്നും എണീയ്ക്കും...' 'അല്ല, ആരും എണീയ്ക്കുന്നില്ലേല്ഞാനായിട്ട് വെറുതേ എണീക്കണ്ടല്ലോന്ന് കരുതി ചോദിച്ചതാ...' ഇവളാള് കൊള്ളാല്ലോ... ഇത് നല്ല ഒരു ദാമ്പത്യത്തില്കലാശിക്കുമെന്നുറപ്പായി. ഞാനും അവളും കട്ടക്ക് കട്ടക്ക് നില്ക്കുന്നുണ്ട്. ഇതുവരേയുള്ള പോക്ക് കണ്ടിട്ട് എന്നെ നിര്ത്താനുള്ള വര വരക്ക്യാനുള്ള ചോക്ക് അവള്എടുത്തുകഴിഞ്ഞു. അങ്ങനെ ആദ്യരാത്രി തന്നെ വിട്ടുകൊടുത്താല്പറ്റില്ലല്ലോ... കുറച്ച് സ്റ്റ്രോങ് ആവാന്തന്നെ ഞാന്തീരുമാനിച്ചു. 'നിനക്കറിയോ ഞാന്ഭയങ്കര സ്റ്റ്രിക്റ്റാണ്' അല്പ്പം ഗൗരവത്തോടുകൂടെതന്നെ ഞാന്പറഞ്ഞു. അത് കേട്ടപ്പോള്അവള്ഉറക്കെ ചിരിച്ചു. 'ഒന്നു പോ ഇക്കാ തമാശ പറയാതെ, ഇക്കായെ കണ്ടാലറിയാം ഒരു പാവാണെന്ന്.' കേട്ടോ...? ഒരു ശൂ.... സൗണ്ട് കേട്ടോ നിങ്ങള്‍? എന്റെ കാറ്റൊഴിഞ്ഞുപോയതാ... അങ്ങനെ ശ്രമവും പരാജയപെട്ടു. ചമ്മല്മുഖത്ത് കാണിക്കാതെ ഞാന്പറഞ്ഞു...' ഞാന്അത്ര പാവമൊന്നുമല്ല, നിനക്കറിയോ ഞാന്ഒരു മൂര്ഖന്പാമ്പിന്റെ കുട്ടിയെ അടിച്ചുകൊന്നിട്ടുണ്ട്' 'അതായിപ്പോ വല്ല്യ കാര്യം? എന്റെ വല്ല്യുമ്മ കുത്തിപിടിച്ച് നടക്കുന്ന വടികൊണ്ട് വല്ല്യ മൂര്ഖനെ കൊന്നിട്ടുണ്ട്' ഇവളെന്നെ ഫോമാവാന്വിടുന്ന ലക്ഷണമില്ല, വല്ല്യുമ്മമാരൊക്കെ വടിയും കുത്തിപിടിച്ച് നടക്കുന്നത് പാമ്പിനെ കൊല്ലാനാണോ? ഏതായാലും ഇനി ചമ്മാന്ഞാനില്ല എന്ന് തീരുമാനിച്ച് ഞാന്ഗൗരവത്തില്വീണ്ടും ചോദിച്ചു... 'എന്നാല്നമുക്ക് കിടക്കാം?' 'ഞാനിത് ഇക്കായോട് പറയാനിരിക്കായിരുന്നു, വല്ലാത്ത ക്ഷീണം... നന്നായിട്ടൊന്നുറങ്ങണം' ഉറങ്ങാനോ... പടച്ചോനേ... ഉമ്മ ഉണ്ടക്കിതന്ന സുലൈമാനി വെറുതേ ആയല്ലോ... വേണ്ട, ചോദിക്കേണ്ടിയിരുന്നില്ല. അപ്പോഴേക്കും അവള്കിടന്ന് പുതപ്പ് കൊണ്ട് മേലാകെ മൂടിയിരുന്നു. 'ഇക്കാ... ഉറങ്ങുംബോള്എന്നെ തൊടരുതേ... തൊട്ടാല്ഞാന്ചവിട്ടും... അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല, ഒരു പ്രാവശ്യം വല്ല്യുമ്മ എന്നെ കെട്ടിപിടിച്ചപ്പോ ഞാന്വല്ലുമ്മയെ ചവിട്ടി താഴെയിട്ടു... വല്ല്യുമ്മയുടെ കാലൊടിഞ്ഞു എന്നിട്ട്' ഒരു നിമിഷം എന്റെ ഹൃദയം നിശ്ചലമായോ...? ഇല്ല... സ്പീഡ് കൂടിയിരിക്കുകയാണ്. അപ്പോ പ്രതീക്ഷയും അവസാനിച്ചു. എനിക്കാണെങ്കില്തിരിഞ്ഞും മറിഞ്ഞും കിടക്കാഞ്ഞാല്ഉറക്കം വരില്ല. കയ്യെങ്ങാനും അവളുടെ മേല്തട്ടിയാല്‍... ക്രിക്കറ്റ് കളിക്കാരന്റെ പാഡ് ഉപയോഗിക്കേണ്ടി വരുമോ പടച്ചോനേ.... റിസ്കെടുക്കണോ... പിന്നെ എന്റെ പട്ടിയെടുക്കും... ഞാനാ സോഫയില്പോയി സുഖമായി കിടന്നുറങ്ങി... നേരം വെളുത്തു... ക്ഷീണമെല്ലാം മാറി... അവള്പുതച്ചിരുന്ന പുതപ്പ് എന്നെ പുതപ്പിച്ചിരിക്കുന്നു. ഇതെപ്പൊ സംഭവിച്ചു..? ഞാന്അറിഞ്ഞില്ലല്ലോ... ബെഡ്ഷീറ്റെല്ലാം നന്നായി വിരിച്ചിരിക്കുന്നു. അപ്പൊ ഞാന്വിചാരിച്ചപോലെയല്ല... അല്പ്പം വൃത്തിയും വെടിപ്പും ഒക്കെയുള്ള കൂട്ടത്തിലാണ്. പെട്ടിയും കാണാനില്ല. സമയത്തിനുള്ളില്അതും അടുക്കി വച്ചോ... കൊള്ളാം... കുഞ്ഞു ടേബിളിന്റെ മുകളില്ചായയും റെഡി... പോയിനോക്കിയപ്പോള്കപ്പ് മാത്രമേയുള്ളൂ... ചായയില്ല. അപ്പോഴാണ് കപ്പിനടിയില്വച്ചിട്ടുള്ള കടലാസ് ഞാന്ശ്രദ്ദിക്കുന്നത്. അതൊരു എഴുത്തായിരുന്നു... ഞാന്തുറന്ന് വായിച്ചു... ****** ഇക്കയെന്നോട് ക്ഷമിക്കണം... ഞാന്പോകുകയാണ്... എന്റെ കാമുകന്റെ കൂടെ... അവന്എന്നെ രാത്രി വിളിച്ചു... ഞങ്ങള്‍ 5 വര്ഷമായി പ്രണയത്തിലാണ്. ഇക്കാക്ക് തോന്നും എന്നാല്പിന്നെ കല്ല്യാണത്തിന്റെ മുന്നെ പോകാമായിരുന്നില്ലേ എന്ന്... അവന് പണിയൊന്നുമില്ലയിക്കാ... ജീവിക്കാന്കാശ് വേണ്ടേ... അതുകൊണ്ട് എന്റെ ഉപ്പ തന്ന സ്വര്ണ്ണവും ഇക്കാ തന്ന 10 പവന്മഹറുമായി ഞാന്പോവുകയാണ്. ഇക്ക വിഷമിക്കരുത്, ഇക്കയെ എനിക്ക് ഒരുപാടിഷടമായി. ഒരു പക്ഷേ ഞാന്അവനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്ഇക്കായെ പൂര്ണ്ണമനസ്സോടെ സ്വീകരിക്കുമായിരുന്നു. ഏതായാലും ഇക്ക ഒരു ആറ് മാസത്തേക്ക് വേറെ കല്ല്യാണമൊന്നും കഴിക്കണ്ട. അഥവാ അവന്എന്നെ ഉപേക്ഷിക്കുകയാണെങ്കില്ഞാന്ഇക്കായുടെ അടുത്തേക്ക് തിരിച്ചുവരും, ഇക്കയെന്നെ സ്വീകരിക്കില്ലേ? എന്ന് സ്വന്തം .... കത്ത് വായിച്ചുകഴിഞ്ഞപ്പോള്‍ 'ഉമ്മാ'യെന്ന് ഞാന്ഉറക്കെ വിളിച്ചു. ഉമ്മ ഓടിവന്നു... കത്ത് ഉമ്മക്ക് വായിക്കാന്കൊടുത്തിട്ട് ഞാന്പുലമ്പാന്തുടങ്ങി ' എന്തായിരുന്നു നിങ്ങള്ക്കെല്ലാം... 10 പവന്മഹറ് കൊടുത്തില്ലേല്മോശാണത്രേ... ഇപ്പോ സമാധാനായില്ലേ... ദുബായില്പട്ടിണികിടന്നുണ്ടാക്കിയ കാശാ ഉമ്മാ... പറഞ്ഞത് കേട്ടില്ലേ... ആറ് മാസത്തേക്ക് കല്ല്യാണം കഴിക്കേണ്ടെന്ന്... ആറ് മാസം പോയിട്ട് ആറ് കൊല്ലത്തേക്ക് കല്ല്യാണത്തെപറ്റി ചിന്തിക്കണ്ട, കടമൊക്കെ വീട്ടിവരുംബോഴേക്കും എന്റെ ജീവിതം തീരും. (എന്റെ ശബ്ദം കേട്ട് കുടുംബക്കാരെല്ലാവരും കൂടി... ഞാന്തുടര്ന്നു) എന്തായിരുന്നു എല്ലാര്ക്കും... ബിരിയാണി മാത്രം കൊടുത്താല്മോശാണത്രേ... കൊഴി പൊരിച്ചത്, ബീഫൊലത്തിയത്, ഐസ്ക്രീം, പുഡ്ഡിംഗ്..... സമാധാനായില്ലെ എല്ലാര്ക്കും...' എന്റെ ശബ്ദം അടങ്ങിയപ്പോള്അവിടെ നിശബ്ദമായി... പെട്ടെന്ന് എല്ലാവരും കൂടെ പൊട്ടിച്ചിരിക്കാന്തുടങ്ങി... ഒന്നും മനസ്സിലാവാതെ ഞാന്അന്തം വിട്ട് നില്ക്കുംബോള്കുടുംബക്കാരുടെ ഇടയിലൂടെ ഒരു സുന്ദരി ഒരു കപ്പില്ചായയുമായി വന്നു.. അതേ... ഇതവള്തന്നെ... കാമുകന്റെ കൂടെ ഓടിപ്പോയവള്‍... ഉടനെ പെങ്ങളുടെ കമന്റ് വന്നു... 'അല്ല മോനേ... നീ എന്താ വിചാരിച്ചത്? നിനക്ക് മാത്രേ പറ്റിക്കാന്അറിയുള്ളൂന്നോ...? ഇപ്പൊ എങ്ങനുണ്ട്... ഫുള്ള് ക്രെഡിക്റ്റ് പുതിയ പെണ്ണിനാ... തകര്ത്തഭിനയിച്ചില്ലേ...' എന്നും പറഞ്ഞ് പെങ്ങള്അവളെ തോളോട് ചേര്ത്ത് പിടിച്ചു. ഞാനാകെ ഇളിഭ്യനായി... സങ്കടവും, ദേഷ്യവും, സന്തോഷവും എല്ലാം ഒരുമിച്ച് വന്നു. 'നിങ്ങളുടെ ആദ്യരാത്രി കുളമാക്കിയതിന് ഞങ്ങളെല്ലാവരും ക്ഷമചോദിക്കുന്നു... സോറി..' കുടുംബക്കാരെല്ലാരുംകൂടെ ഒരുമിച്ച് പറഞ്ഞപ്പോള്ഇതൊരു വെല്പ്ലാന്ഡും വെല്റിഹേര്സ്ഡുമായ പറ്റിക്കല്പരിപാടിയായിരുന്നെന്ന് എനിക്ക് മനസ്സിലായി. 'ഇനി എല്ലാരും പിരിഞ്ഞുപോട്ടേ... പുതിയപെണ്ണിനും ചെക്കനും എന്തെങ്കിലും പറയാനുണ്ടാവും' ഇക്കയുടെ വകയായിരുന്നു ഓര്ഡര്‍. എല്ലാവരും വരിവരിയായി പുറത്തേക്ക് പോയി... കതക് അവര്തന്നെയടച്ചു. ഇപ്പോള്മുറിയില്ഞാനും അവളും മാത്രം... ഇന്നലെ ഞാന്കാണാന്കൊതിച്ച നാണം ഇന്ന് അവളുടെ മുഖത്തെനിക്ക് കാണാം... അവള്എന്നിലേക്കടുത്തുവന്നു... മെല്ലെ മുഖമുയര്ത്തി അവള്പറഞ്ഞൂ... 'ചായ' ഞാന്മെല്ലെ അവളുടെ കാതില്പറഞ്ഞു...'പല്ലുതേച്ചിട്ടില്ല' രണ്ടുപേരും ഒരുമിച്ച് ഉറക്കെ ചിരിച്ചു..