GREAT BOOKS WILL BE WRITTEN ONLY WHEN WE BECOME GREAT READERS

Saturday 10 March 2012

ആടുജീവിതം: ചില ചിന്തകള്‍.
ആടുജീവിതം!! വായിച്ചു കഴിഞ്ഞപ്പോഴാണ് മുഖപ്പേജില്‍ ‘കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ച കൃതി’ എന്നെഴുതിയിരിക്കുന്നത് കണ്ടത്‌. ഞാന്‍ ചിരിച്ചുപോയി. കഷ്ടം! സാഹിത്യ അക്കാദമി അവാര്‍ഡ്‌! നോബല്‍ പ്രൈസ്‌. കിട്ടേണ്ട പുസ്തകത്തിന്‌ അക്കാദമി അവാര്‍ഡ്‌ എന്ന് എഴുതിയത കണ്ടപ്പോള്‍ തോന്നിയ വികാരമാണ് ആ ചിരി നോവല്‍ എങ്ങനെ എനിക്ക് അനുഭവപ്പെട്ടു എന്ന് ഇനി പറയേണ്ട കാര്യമില്ലല്ലോ?

ഈ നോവല്‍ വായിച്ചു  തീര്‍ന്നപ്പോള്‍ ഞാന്‍ ഒരുപാട് തവണ ദൈവത്തിനു നന്ദി പറയുകയായിരുന്നു. എന്നെ ഇത്രയും സമ്പന്നനാക്കിയത്തിന്, സമാധാനവും ശാന്തിയും ഉള്ള സുഖകരമായ ഒരു ജീവിതം നല്‍കിയതിന്, ജീവിതത്തിന്റെ സന്കീര്ന്നതകള്‍ അധികം തരാതിരുന്നതിന്..... അങ്ങനെ എന്തിനെല്ലാം..... നാം ജീവിതം അനുഭവിക്കുന്നേയില്ല. എന്തിനേറെ, അതിന്റെ നിസാരമായ തലോടല്‍ പോലും നാം തിരിച്ചറിയുന്നില്ല. ‘ഏതു സങ്കടത്തില്‍ നിന്നും കരകയറാനുള്ള ഒരേയൊരു വഴി നമ്മളെക്കാള്‍ സന്കടമുള്ളവരുടെ കഥകള്‍ കേള്‍ക്കുക എന്നതുതന്നെയാണ്’ എന്ന് നോവലില്‍ ഒരിടത്തു  പറയുന്നുന്നുണ്ട്. അതിനുമാത്രം നമുക്ക് എന്ത് സങ്കടമാനുള്ളത്?
റോബിന്‍സന്‍ ക്രൂസോ ഇരുപത്തൊന്നു വര്‍ഷമാണ് അജ്ഞാത  ദ്വീപില്‍ ഏകാന്തമായി കഴിച്ചു കൂട്ടിയത്. സിന്ബാദ്‌ നടത്തിയ ഏഴു കപ്പല് യാത്രയും സാഹസികതയും ദുരിതങ്ങളും നിറഞ്ഞതായിരുന്നു. എന്നാല്‍ ആടുജീവിതത്തിലെ മൂന്നു വര്‍ഷങ്ങള്‍ റോബിന്‍സന്‍ ക്രൂസോയിലെ ഇരുപത്തൊന്നു വര്‍ഷത്തെക്കാള്‍ ദൈര്‍ഖ്യമേരിയതാണ്. നജീബിന്റെ ജീവിതസമരം സിന്ബാദിന്റെ സാഹസികതയെക്കാള്‍ ദുരിതപൂര്‍ണവും.

ഒരു പുസ്തകം നമ്മില്‍ ഏതെന്കിലും തരത്തില്‍ പരിവര്‍ത്തനം നടത്തുമ്പോള്‍ ആണല്ലോ അതിനെ ഒരു ഉത്തമ കൃതി എന്ന് വിളിക്കാന്‍ കഴിയുന്നത്. ആടുജീവിതം എന്നില്‍ വരുത്തിയ മാറ്റം എന്തെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും, വെള്ളമെന്ന ഭൂതലത്തിലെ അമൂല്യ വസ്തുവിനെ സൂക്ഷ്മതയോടെ ഉപയോഗിക്കാന്‍ ഞാന്‍ ഇപ്പോള്‍ ശ്രമിക്കുന്നു. ഏറ്റവും കുറഞ്ഞത് വെള്ളം ഉപയോഗിക്കുന്ന അവസരങ്ങളില്‍ നജീബിന്റെ മരുഭൂമിയിലെ അവസ്ഥയെപ്പറ്റി ചിന്തിക്കുന്നു. വെള്ളം അമൂല്യമാനല്ലോ എന്ന് വിചാരിക്കുന്നു. ഇത്ര നിസാരമായ കാര്യങ്ങളോ എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. നിസാരമായി ഒരികാല്‍ തോന്നുന്ന കാര്യങ്ങള്‍ മറ്റു ചിലപ്പോള്‍ വളരെയധികം പ്രാധാന്യമുള്ളതായി അനുഭവപ്പെടാം എന്ന് നോവലില്‍ ഒരിടത് നാം വായിക്കുന്നുണ്ട്.

നിങ്ങളില്‍ ചിലര്‍ കരുതുന്നതുപോലെ അല്ലെങ്കില്‍ കേട്ടിട്ടുള്ളതുപോലെ ഈ കഥ ചിലപ്പോള്‍ കെട്ടുകഥ ആയിരിക്കാം. അല്ലെങ്കില്‍ യാധാര്ത്യമെന്ന ഖുബൂസിനെ പച്ചവെള്ളമെന്ന ഭാവനയില്‍ മുക്കിയെടുത്ത മസറയിലെ ഭക്ഷണം ആയിരിക്കാം. എന്നിരുന്നാല്‍പോലും നിങ്ങള്‍ ഈ നോവല്‍ വായിച്ചിരിക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ ജീവിതത്തിനെ ഒരിക്കലും അതര്‍ഹിക്കുന്ന ഗൌരവത്തില്‍ എടുത്തെന്നു വരില്ല. നോവലിസ്റ്റിന്റെ വാക്കുകള്‍ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരാള്‍ അനുഭവിച്ച യാഥാര്ത്യങ്ങളെ കെട്ടുകഥകളായി കരുതാനാണ് മറ്റുള്ളവര്‍ക്കിഷ്ടം.

1 comment:

  1. Yes, fact is stranger than fiction dude.............. Ningal Pappilon by Henri Chariere koodi vayicholu.......Njettippikkunna sadhanamanu...........

    ReplyDelete