GREAT BOOKS WILL BE WRITTEN ONLY WHEN WE BECOME GREAT READERS

Tuesday 6 March 2012

കൂലിവായനക്കാര്‍ 
പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പരീക്ഷയില്‍ കാണിക്കുന്ന കൊച്ചു കൊച്ചു ക്രമക്കേടുകളുടെ ഒരു നൂതനരൂപം എന്റെ ശ്രദ്ധയില്‍ പെടുന്നത്അത് കാണിച്ച തന്നതാകട്ടെ എന്റെ അടുത്ത സുഹൃത്തും പഠനത്തില്‍ മുന്നിരയില്‍ നില്ക്കുന്നവനുമായ അഭിജിത്ത്പരീക്ഷ തുടങ്ങുന്നതിനു വളരെ മുന്പ് തന്നെ ഞങ്ങള്‍ മിക്കവരും പരീക്ഷാഹാളില്എത്തും. പത്താം ക്ലാസുകാര്ക്കും എട്ടാം ക്ലാസുകാര്ക്കും മിക്ക ദിവസങ്ങളിലും ഒരുമിച്ചാവും പരീക്ഷ. രണ്ടു ക്ലാസുകാരും ഇടവിട്ടാണ് ബെഞ്ചുകളില്ഇരിക്കുന്നത്. പരീക്ഷയില്ഏറെ പ്രധാനപ്പെട്ടതും ചോദിയ്ക്കാന്ചാന്സ് ഉള്ളതും ചെറുതുമായ ചില പൊയ്ന്റുകളും സമവാക്യങ്ങളും വര്ഷങ്ങളും ഒക്കെ അഭിജിത്ത് അടുത്തിരിക്കുന്ന എട്ടാം ക്ലാസുകാരനെ പഠിപ്പിക്കും. പിന്നെയത് അവന്ചോദിക്കുമ്പോള്പറയേണ്ടത് ജൂനിയര്വിദ്യാര്ഥിയുടെ ജോലിയും കടമയും ആണ്. സീനിയര്വിദ്യാര്ഥി ജൂനിയറിനോട് സംസാരിക്കുന്നത് ഇന്വിജിലറ്റെര്ആയി നില്ക്കുന്ന അധ്യാപകന്‍ (പിക) ശ്രധിക്കുകയുമില്ല. വളരെ പ്രയോജനകരമായ ഒരു പരിപാടിയാണിത്. ആര്ക്കും ഉപദ്രവവുമില്ല. പ്രത്യക്ഷമായ പരീക്ഷാ ക്രമക്കെടുമാകുന്നില്ല. മാര്ക്കും കിട്ടും. എന്തൊരു ബുദ്ധി! പാവം ജൂനിയര്വിദ്യാര്ഥിയുടെ കാര്യമാണ് കഷ്ടം. അവന്എന്തൊക്കെ പഠിച്ച ഓര്ത്തു വെക്കണം?
വിദ്യ ഞാന്പിന്നീട് പ്രയോഗിച് നോക്കിയിട്ടുണ്ട്. നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അഭിജിതില്നിന്ന് വ്യത്യസ്തമായി ജുനിയരിനെയല്ല ഞാന്ജോലി ഏല്പ്പിക്കുക. പിന്നെ, നമ്മള്പറഞ്ഞാല്ഉടനെ ഇപ്പോഴത്തെ ജുനിയരന്മാര്അങ്ങ് അനുസരിക്കാന്പോവുവല്ലേ?
ജീവിതത്തിലെ തിരക്കുകള്‍(?)ക്കിടയില്വായനയ്ക്ക് അധികം ടൈം ഇപ്പോള്കിട്ടാറില്ല. പക്ഷെ സാഹിത്യ വിദ്യാര്ഥിക്ക് വായനയില്ലാതെ വരുന്നത് ഉള്കൊള്ളാന്സാധിക്കുന്ന കാര്യമായി ചിലരെങ്കിലും ഇപ്പോഴും കരുതാതതിനാല്നമ്മള്ഒരു സഞ്ചരിക്കുന്ന ലൈബ്രറി ആണെന്ന് മാലോകരെ അറിയിച്ചുകൊണ്ടിരിക്കാതെ തരമില്ല. അതിനു ഇടയ്ക്കിടയ്ക്ക് ഏതെങ്കിലും എഴുത്തുകാരന്റെ പേരോ പുള്ളിക്കാരന്മൊഴിഞ്ഞ ഏതെങ്കിലും തിരുസൂക്തങ്ങളോ കഥയോ കഥാപാത്രങ്ങളുടെ പേരോ ഒക്കെ പരാമര്ശിക്കേണ്ടി വരും. തിരയ്ക്കിനിടയില്ഇതൊക്കെ എങ്ങനെ മനസ്സിലാക്കി വയ്ക്കും? അവിടെയാണ് പണ്ടത്തെ ജൂനിയര്വിദ്യാര്ഥി രക്ഷയ്ക്കെതുന്നത് വായിക്കാനായി ആരെയെങ്കിലും ചുമതലപ്പെടുത്തുക. അദ്ദേഹം വായിച്ചത് ലളിതമായി, സംക്ഷിപ്തമായി പറഞ്ഞുതരും. അത് എവിടെയെങ്കിലും എഴുതിവെച്ചാല്മതി. സന്ദര്ഭം വരുമ്പോള്എടുത്ത് പ്രയോഗിച് ആളാവാം. വാട്ട്ആന്ഐഡിയ സര്ജീ!
എനിക്ക് അതിനായി രണ്ടു കൂലിവായനക്കാരെ കിട്ടിയിട്ടുണ്ട്. (കൂലിയെഴുത്തുകാര്‍  എന്ന് കേട്ടിട്ടുണ്ട് അല്ലെ?അതുപോലെ ഒരു സാധനമാണ്  കൂലിവായനക്കാരും. മലയാള ഭാഷയ്ക്ക് എന്റെയൊരു എളിയ സംഭാവന) ഒന്ന് എന്റെ ആത്മാര്ത്ഥ സുഹൃത്ത് മുജീബ്. കെമിസ്ട്രി ബിരുദധാരിയാണ്. ഇപ്പോള്ആകാശത്തേക്ക് റോക്കെറ്റ്വിട്ടുകൊണ്ടിരിക്കുന്ന സ്ഥാപനത്തില്അസിസ്റ്റന്റ്ആണ്. രണ്ടാമത്തേത് എന്റെ പ്രിയ വിദ്യാര്ത്ഥിനി നജ്മ. ആളിപ്പോള്പ്ലസ്വണ്ണിനു പഠിക്കുന്നു. മിടുക്കിയാണ്. രണ്ടുപേരും നല്ല ഉശിരന്‍ vaayanakkaaraanu. എന്ത് കിട്ടിയാലും കുത്തിയിരുന്ന് വായിച്ചോളും. ആര്ക്കും ഒരു ശല്യവുമില്ല. രണ്ടുപേരുടെയും മുഖ്യ ലക്ഷ്യം ഒരു glorified stenographer ആവുക എന്നതാണ്. മനസിലായില്ല അല്ലെ? സിവില്സര്വീസ്! ഞെട്ടിയോ? ഷാജി കൈലാസിന്റെ സിനിമ കാണാത്തതിനു ഞാനെന്ത് പിഴച്ചു? , അപ്പോള്പറഞ്ഞത്, രണ്ടാള്ക്കും അതിനുള്ള പൊട്ടന്ഷ്യല്ഉണ്ട്. അവരുടെ ഉണ്തിനിടയില്എന്റെയൊരു തള്ളുകൂടി. അങ്ങനെ വിചാരിച്ചോട്ടെ പാവങ്ങള്‍! എന്റെ ഗൂഡമായ ഉദ്ദേശ്യം അവര്അറിയണ്ട.ഞാന്എന്നെക്കൊന്ടങ്ങ്തോറ്റു! എന്റെയൊരു ബുദ്ധിയേ!
പുസ്തക മേളകളിലും ബുക്ക് ഷോപ്പുകളിലും കയറിയിറങ്ങി കയ്യിലുള്ള കാശിനെല്ലാം പുസ്തകങ്ങള്വാരിക്കൂട്ടുകയാണ് ഇപ്പോള്എന്റെ പ്രധാന വിനോദം. വാങ്ങിക്കുന്ന പുസ്തകങ്ങള്എല്ലാം രണ്ടായി പകുത്തു മേല്പ്പറഞ്ഞ കൂലി വായനക്കാരെ ഏല്പ്പിക്കും. പിന്നെ അവരുടെ ജോലി. ഞാന്സ്വസ്ഥമായി എന്റെ വീട്ടിലെ ചാരുകസേരയില്നിവര്ന്നു കിടക്കും. ഹഹഹ എന്തൊരു സുഖം!
എന്റെ ഉദ്ദേശ്യം മുജീബിനു കുറച്ചു പിടികിട്ടിയെന്ന് തോന്നുന്നുപുള്ളിക്കാരനിപ്പോള്എന്റെ മുഖത്ത് നോക്കി നല്ലത് പറയാന്തുടങ്ങിയിട്ടുണ്ട്. "നീയെന്താട രാജകുമാരനാണോ? ഞാന്നിന്റെ വാല്യക്കാരനാണോ?" എന്നൊക്കെയാണ് ഇപ്പോള്അദ്ധേഹത്തിന്റെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍. എന്റെ വിദ്യാര്ത്ഥിനി സുഹൃത്തിനു ഇനിയും കാര്യം പിടികിട്ടിയിട്ടില്ല. താന്വായിച്ചു വായിച്ച് ഒരു നല്ല നിലയില്എത്തണമെന്നാണ് സര്‍ ആത്മാര്ഥമായി ആഗ്രഹിക്കുന്നു എന്നാണു അവളുടെ വിശ്വാസം. വിശ്വാസം അക്ഷരം പ്രതി ശെരിയാനെങ്കിലും കൂടെ വേറൊരു മഹത്തായ, സെല്ഫിഷ് ആയ ഒരു ഉദ്ദേശ്യം കൂടി എനിക്ക് ഉണ്ടല്ലോ എന്നാലോചിക്കുമ്പോള്‍ "ദൈവമേ, ഞാന് ചെയ്യുന്നതൊക്കെ തെറ്റാണോ" എന്നും തോന്നുന്നുണ്ട്.
ഏതായാലും എന്റെ സംരംഭത്തിന് ഞാന്എല്ലാ ഭാവുകങ്ങളും നേരുന്നു. "സര്വലോക രക്ഷിതാവായ തമ്പുരാനേ, എന്റെ കൂലിവായനക്കാരുടെ മനസ്സ് ഇപ്പോഴെങ്ങും നീ മാറ്റിമറിക്കല്ലേ"



പിന്കുറി: കഥയും കഥാപാത്രങ്ങളും തികച്ചും yaathaarthyamaanu.  ഇതിനു ജീവിച്ചിരിക്കുന്നതോ മരിച്ചവരോ ആയ ആരുമായും സാദൃശ്യം തോന്നാവുന്നതാണ്.
പിന്കുറി 2: ആദ്യത്തെ പിന്കുറി മുന്കുറിയായി വെക്കേണ്ടതാണ്. ക്ഷമിക്കണം മറന്നുപോയി.

2 comments:

  1. Congratzzzzzzzzzz..............I feel a Basherian style.(I know he z your favourite writer.)Keep writing...

    ReplyDelete
  2. എന്നാലും കൂട്ടുകാരാ ഈ കൊടും ചതി :)നല്ല രസമുണ്ട് വായിക്കാന്‍.ഇനീം എഴുതുക,എഴുതികൊന്ടെയിരിക്കുക.ആ പിന്കുറിപ്പ് കിടിലം .എന്ന് സ്വന്തം കൂലി വായനക്കാരന്‍(ഇനി ഞാന്‍ ഒരു രഹസ്യം പറയാം .ചക്കാത്തിന് പുതിയ പുസ്തകം വായിക്കാന്‍ കിട്ടിയാല്‍ പുളിക്കുമോ?കാട്ടിലെ തടി അച്ചുന്റെ കാശ് വായികടാ, വായിക്ക്.വാഴ നനയുംപോ ഈ ചീരകളും കൂടി നനയട്ടെ.)

    ReplyDelete